സ്കൂട്ടർ ഡിവൈഡറിലിടിച്ച് പാലക്കാട് സ്വദേശി മരിച്ചു
1496124
Friday, January 17, 2025 11:01 PM IST
തൃശൂർ: സ്കൂട്ടർ ഡിവൈഡറിലിടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു. പാലക്കാട് അകത്തേത്തറ സ്വദേശി സുരേഷ്കുമാർ(69) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പട്ടിക്കാട് താണിപ്പാട്ടുവച്ചാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.