സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു അമ്പലത്ത് രാജിവച്ചു
1495643
Thursday, January 16, 2025 2:29 AM IST
പാവറട്ടി: മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു അമ്പലത്ത് മെമ്പർ സ്ഥാനം രാജിവച്ചു. കരുവന്തല ഡിവിഷനിലെ മെമ്പറായിരുന്നു. ഉച്ചയോടെ ഷാജു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം. അനീഷി നാണു രാജി സമർപ്പിച്ചത്. ഇടതുമുന്നണി ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം പ്രതിനിധിയായി ജയിച്ചുവന്നെങ്കിലും ഭരണസമിതിയിലും പ്രവർത്തനങ്ങളിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. കരുവന്തല ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾക്ക് ഭരണസമിതിയുടെ സഹകരണം ലഭിക്കുന്നില്ലെന്നും സിപിഎം പാർട്ടി അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജിയോടെ ഭരണസമിതിയിലെ ആഭ്യന്തര പ്രശ്നങ്ങളാണു മറനീക്കി പുറത്തുവരു ന്നത്. പാർട്ടി നേതാക്കൾ നിരവധിതവണ മെമ്പറുമായി ചർച്ച നടത്തിയെങ്കിലും ഷാജു അമ്പലത്ത് രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അംഗത്തിന്റെ രാജി പാർട്ടി യിലും നാട്ടിലും ഏറെ ചർച്ചാവിഷയമാകും.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് കഴിഞ്ഞ വർഷങ്ങളിൽ ഉയർത്തിവന്നിരുന്ന പ്രധാന വിഷയങ്ങൾ മുൻനിർത്തിയാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജിവച്ചത്. ഭരണസമിതിയിലെ സിപിഎം അംഗങ്ങളെപ്പോലും തൃപ്തിപ്പെടുത്താനാവാതെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പദവി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ യുഡിഎഫ് നേതാവ് ഒ.ജെ. ഷാജൻ ആവശ്യപ്പെട്ടു.
കൂടി യാലോചനകൾ ഇല്ലാതെ ഏകാധിപത്യപരമായി തീരുമാനമെടുക്കുന്നതും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് പഞ്ചായത്തുകൾക്ക് തന്നിഷ്ടപ്രകാരം കൈമാറുന്നതും നീതീ കരിക്കാവുന്നതല്ല. അയ്യങ്കാളി സ്മാരക പട്ടികജാതി വനിതാവികസന കേന്ദ്രത്തിലെ കടമുറികളിൽനിന്ന് വാടകക്കാരെ ഒഴിവാക്കുന്ന വിഷയത്തിൽ പട്ടികജാതി വിഭാഗ ങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലാണു ഭരണസമിതി മുന്നോട്ടുപോയത്. വാടകക്കാരെ ഒഴിവാക്കുന്ന തീരുമാനത്തിൽ പ്രതിപക്ഷവും ഭരണസമിതിയിലെ സിപി ഐ അംഗവും തീരുമാനത്തിന് എതിരായി നിലകൊള്ളുകയും പ്രതിഷേധിക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും ചെയ്തിരുന്നു.
സിപിഎമ്മിലും സിപിഐയിലും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സ്ഥാ നം രാജിവെക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെടുന്നതെന്ന് നേതാ ക്കൾ വ്യക്തമാക്കി.
ഷാജു അമ്പലത്ത് രാജിവച്ചതിൽ വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്ത് എത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിവച്ച വിഷയത്തിൽ സംഘടനപരമായി ഒരു വിഷയവും ഇല്ലെന്നും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് രാജിക്കു പിന്നിലെന്നും സിപിഎം മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് അംഗം ആയിരിക്കുമ്പോഴും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരിക്കുമ്പോഴും മികച്ച ജനപ്രതിനിധി ആയിരുന്നു ഷാജു അമ്പലത്ത്. വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്തു രമ്യതയോടെ പരിഹരിച്ചു പോകാവുന്നതേ ഉണ്ടായിരുന്നുളളൂ. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച നടപടി ദൗർഭാഗ്യകരമായിപ്പോയെന്നും ഏരിയ സെക്രട്ടറി പി.എ. രമേശൻ പറഞ്ഞു.