സഹൃദയ കോളജില്‍ പാലിയേറ്റീവ് ദിനാചരണം
1495646
Thursday, January 16, 2025 2:29 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ദിനം ആചരിച്ചു. ജില്ല പെയിന്‍ ആൻഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ഡോ.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജയകുമാര്‍, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ മെറിന് ബേബി എന്നിവര്‍ പ്രസംഗിച്ചു. കോളജിലെ മുഴുവന്‍ കുട്ടികള്‍ക്കും പാലിയേറ്റീവ് കെയര്‍ പരിശീലനം നല്കുന്ന പ്രോജക്റ്റ് ആയ ആര്‍ദ്രം പരിപാടിയുടെ ധാരണാപത്രം ചടങ്ങില്‍ ഒപ്പു വെച്ചു. പാലിയേറ്റീവ് രോഗികള്‍ക്കായി വിദ്യാര്‍ഥികള്‍ സംഭരിച്ച തുക കോളജ് ഫിനാന്‍സ് ഓഫിസര്‍ ഫാ.ആന്റോ വട്ടോലി കൈമാറി. പാലിയേറ്റീവ് കെയര്‍ ട്രെയിനര്‍ അഖില്‍ വല്‍സരാജന്‍ "സ്വാന്ത്വന പരിചരണം എങ്ങനെ' എന്ന വിഷയത്തില്‍ സംവദിച്ചു.