കാട്ടാന ചായക്കട തകർത്തു
1496193
Saturday, January 18, 2025 1:46 AM IST
അതിരപ്പിള്ളി:കാലടി പ്ലാന്റേഷൻ വെറ്റിലപ്പാറ പാലത്തിനുസമീപം ചായക്കട കാട്ടാന തകർത്തു. പ്ലാന്റേഷൻ 17-ാം ബ്ലോക്കിൽ താമസിക്കുന്ന ജിജോ മണിയുടെ ചായക്കടയാണ് കാട്ടാന പൂർണമായും തകർത്തത്.
സമീപത്തുണ്ടായിരുന്ന മറ്റൊരു കടയും കാട്ടാന ഭാഗികമായി തകർത്തു. ഇന്നലെ വെളുപ്പിന് രണ്ടരയോടെയാണ് സംഭവമുണ്ടായത്. കാട്ടാന കട പൊളിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന ആളുകൾ ബഹളമുണ്ടാക്കുകയും ലൈറ്റ് തെളിക്കുകയും ചെയ്തതോടെ ആന എണ്ണപ്പനത്തോട്ടത്തിലേക്ക് കയറിപ്പോയി. ആക്രമണത്തിൽ കടയിലുണ്ടായിരുന്ന ഫ്രീസർ ഉൾപ്പെടെയുള്ള സാധനങ്ങള്‍ നശിച്ചു.