പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
1496188
Saturday, January 18, 2025 1:46 AM IST
തൃശൂര്‍: കുര്യാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റി (കെസ്) വൊക്കേഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കെസ് സെക്രട്ടറി ഫാ. ജിന്റോ ചിറയത്ത് സ്വാഗതം പറഞ്ഞു. ഫാ. തോമസ് വാഴക്കാല അധ്യക്ഷത വഹിച്ച ചടങ്ങ് സിഎംഐ പ്രിയോര്‍ ജനറല്‍ ഹൗസ് ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ സെബിന് ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് ഇടുത്തന് ആശംസയര്‍പ്പിച്ചു. വൊക്കേഷനല്‍ പരിശീലന കോഴ്സിനെക്കുറിച്ച് കോര്‍ഡിനേറ്റര്‍ സി.കെ. ഷാജു ക്ലാസെടുത്തു.