കർഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം: മന്ത്രി
1495944
Friday, January 17, 2025 1:57 AM IST
തിരുവില്വാമല: അന്വേഷിക്കാനുള്ള മനസ് വളർത്തിയെടുക്കുന്നതിൽ വലിയ പരാജയമാണ് നമ്മളെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നെഹ്റു കോളജിൽ സയൻസ് ഇന്നൊവേഷൻ എക്സ്പോ ഉദ്ഘാടനംചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിമാരെയും ജനപ്രതിനിധികളെയും രാഷ്ട്രസേവകരായി നാം പരിഗണിക്കുന്നുണ്ട്. എന്നാൽ 145 കോടി ജനങ്ങൾക്ക് മൂന്നുനേരവും ഭക്ഷണംനൽകുന്ന കർഷകരെ നാം അങ്ങനെ കാണുന്നില്ല. കർഷകരെ രാഷ്ട്രസേവകരായി സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
മൗറീഷ്യസ് ഇന്ത്യ ട്രേഡ് കമ്മിഷണറും നെഹ്റു ഗ്രൂപ്പ് ചെയർമാനുമായ അഡ്വ.ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായി. ഇന്ത്യൻ നേവൽ അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പ്രവീൺ സി.നായർ മുഖ്യാതിഥിയായി. നെഹ്റു ഗ്രൂപ്പ് സിഇഒ ഡോ.പി. കൃഷ്ണകുമാർ, ലക്കിടി ജവഹർ കോളജ് ഓഫ് എന്ജിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.എൻ. ഗുണശേഖരൻ, സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ എ. ആഷിഖ് എന്നിവർ പ്രസംഗിച്ചു. തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കോളജുകളിൽനിന്നായി 30,000 വിദ്യാർഥികൾ രണ്ടുദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്നു.
ഇന്ന് പാമ്പാടി നെഹ്റു കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്ററിൽ നടക്കുന്ന സമാപനസമ്മേളനം സതേൺ റെയിൽവേ അഡീഷണൽ ഡിവിഷൻ മാനേജർ എസ്. ജയകൃഷ്ണൻ ഉദ്ഘാടനംചെയ്യും.