ജില്ലാ കിഡ്സ് അത്ലറ്റിക്സ് സെന്റ് എലിസബത്ത് സ്കൂൾ മുന്നിൽ
1495485
Wednesday, January 15, 2025 7:25 AM IST
കുരിയച്ചിറ: ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ അഞ്ചാമത് ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനു കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ തുടക്കമായി. ആദ്യദിനത്തിൽ പൊങ്ങണംകാട് സെന്റ് എലിസബത്ത് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. തൃശൂർ വിമല രണ്ടാംസ്ഥാനത്തും പഴുവിൽ ഗോകുലം സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യദിനത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി നാലുമുതൽ ഒൻപതു വയസുവരെയുള്ള 700 ഓളം കുട്ടികൾ പങ്കെടുത്തു.
സെന്റ് പോൾസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സീലിയ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമ്മാനങ്ങൾ സിനിമാ - സീരിയൽ താരം ലിഷോയ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ഇ.യു. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ, അസോസിയേഷൻ ട്രഷറർ ഹേമലത, കിഡ്സ് അത്ലറ്റിക്സ് ഭാരവാഹികളായ പി.എം. സുധീർ, എൻ.ടി. ഖാദർമോൻ, സി.എ. അനിൽകുമാർ, സ്കൂൾ കായികാധ്യാപകൻ ആന്റണി ഡേവിസ് എന്നിവർ പ്രസംഗിച്ചു.