തൃശൂർ ദേവമാത, ഐഇഎസ് ചിറ്റിലപ്പിള്ളി ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു
1496476
Sunday, January 19, 2025 2:19 AM IST
ചാലക്കുടി: സികെഎം എൻഎസ്എസ് സ്കൂളിൽ നടത്തിയ തൃശൂർ സഹോദയ കിഡ്സ് ഫെസ്റ്റിൽ തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളും ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളും 155 പോയിന്റ് വീതംനേടി ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. 153 പോയിന്റ് വീതം ലഭിച്ച തൃശൂർ നിർമലമാത സെൻട്രൽ സ്കൂളും നാട്ടിക ലെമർ പബ്ലിക് സ്കൂളും രണ്ടാംസ്ഥാനം നേടി.
സമാപനസമ്മേളനം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൃദുല മധു, എസ്. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. രാവിലെ സിനിമാസംവിധായകൻ ഹരി പി. നായർ ഉദ്ഘാടനം ചെയ്തു. രണ്ടു കാറ്റഗറിയിലായി നടന്ന കിഡ്സ് ഫെസ്റ്റിൽ എൽകെജി മുതൽ രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ കലാമത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.