കാർഷികഗ്രാമങ്ങളിൽ "മുഴക്കം' കേൾപ്പിക്കാൻ കാർഷികവിദ്യാർഥികൾ
1495635
Thursday, January 16, 2025 2:29 AM IST
സ്വന്തം ലേഖകൻ
കാർഷിക കോളജിലെ വിജ്ഞാനവ്യാപന വിഭാഗത്തിന്റെയും വ്യക്തിത്വവികസന ട്രെയിനിംഗ് മേഖലയിൽ 20 വർഷത്തിലേറെ അനുഭവസന്പത്തുള്ള മനഃശാസ്ത്രവിദഗ്ധനായ ഡോ. ബാസ്പിന്റെയും നേതൃത്വത്തിലാണ് "മുഴക്കം' അവതരിപ്പിച്ചത്.
അശാസ്ത്രീയമായ കീട-കുമിൾനാശിനികളുടെ പ്രയോഗംമൂലം മണ്ണിനും ജൈവസന്പത്തിനും മനുഷ്യരാശിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപത്തുകളെ ചൂണ്ടിക്കാണിച്ചും ഒത്തൊരുമിച്ചുനേരിടേണ്ട ആവശ്യകതയെക്കുറിച്ച് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുമാണ് "മുഴക്കം' അവസാനിക്കുന്നത്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള തെരുവുനാടകത്തിന്റെ കഥ, സംഭാഷണം, സംവിധാനം, വേഷവിധാനം, ശബ്ദവെളിച്ച ക്രമീകരണം, നൃത്തസംവിധാനം, പശ്ചാത്തലസംഗീതം, നാടകസംവിധാനം എന്നിവയെല്ലാം 111 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് നിർവഹിച്ചത്.