ഡോ. സാവിത്രി നാരായണന് ആദരം ഇന്ന്
1496197
Saturday, January 18, 2025 1:46 AM IST
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തീരസുരക്ഷാപദ്ധതിയുടെ ഭാഗമായി സമുദ്രശാസ്ത്ര ഗവേഷക ഡോ. സാവിത്രി നാരായണനെ ആദരിക്കുന്നു. ജില്ലാ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ആദരണം.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് എംഇഎസ് അസ്മാബി കോളജിൽ നടക്കുന്ന ആദരണസമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്യും. സാവിത്രി നാരായണൻ രചിച്ച ജീവിതസാഗരം എന്ന ഓർമക്കുറിപ്പ് പരിചയപ്പെടുത്തും. വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ പൊതുപ്രവർത്തകർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന പൊതുസംവാദവും നടക്കും.
എസ്എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന് അധ്യക്ഷതവഹിക്കും. എംഇഎസ് അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഗത ശശിധരൻ, കെ.എസ്. ജയ എന്നിവർ പങ്കെടുക്കും.
ഡോ. സാവിത്രി നാരായണൻ തീരയ്സുരക്ഷക്കായുള്ള നിർദേശങ്ങൾ നൽകുമെന്ന് ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.