ദേവാലയങ്ങളിൽ തിരുനാൾ
1496191
Saturday, January 18, 2025 1:46 AM IST
ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റം ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി നിർവഹിച്ചു. അസി. വികാരിമാരായ ഫാ. ഷിന്റോ മാറോക്കി, ഫാ. ആൽബിൻ ചൂണ്ടൽ, ഡീക്കൻ ജോൺസ് പള്ളിപ്പുറം എന്നിവർ സന്നിഹിതരായിരുന്നു.
കൈക്കാരന്മാരായ ആന്റണി ചുങ്കത്ത് മാണിച്ചാക്കു, പോൾ കുണ്ടുകുളം, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ എന്നിവർ നേതൃത്വം നൽകി. 24, 25, 26 തീയതികളിലാണു തിരുനാൾ.
പുത്തൂർ സെന്റ്
തോമസ് ഫൊറോന
പുത്തൂർ: സെന്റ്് തോമസ് ഫൊറോന പള്ളിയിലെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോജു പനയ്ക്കൽ കൊടിയേറ്റം നിർവഹിച്ചു. അസി. വികാരി ഫാ. നിർമൽ അക്കരപട്ട്യേക്കൽ, കൈക്കാരന്മാരായ ഷാജി തട്ടിൽ, സണ്ണി മാളിയേക്കൽ, ഷോയ് മാളിയേക്കൽ, സന്തോഷ് ആട്ടോക്കാരൻ, ജനറൽ കൺവീനർ ഷീജൻ ഓലിക്കൽ എന്നിവർ നേതൃത്വം നൽകി.
24, 25, 26, 27 തീയതികളിലാണ് തിരുനാൾ. 24ന് വൈകീട്ട് അഞ്ചിന് ഫൊറോന കാര്യാലയത്തിന്റെ ആശീർവാദവും പ്രസുദേന്തിവാഴ്ചയും നടക്കും. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വൈദ്യുത ദീപാലങ്കര സ്വിച്ച് ഓൺ മന്ത്രി കെ. രാജൻ നിർവഹിക്കും.
25 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷ എന്നിവ നടക്കും. ഫാ. ഹാഡ്ലി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് ആറിന് പകൽ അമ്പുകൾ സമാപിക്കും. രാത്രി 11. 30ന് രാത്രി അമ്പുകൾ സമാപിക്കും.
ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10 .30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോബ് വടക്കാൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. അലക്സ് മരോട്ടിക്കൽ സന്ദേശം നൽകും . വൈകിട്ട് നാലിന് വിശുദ്ധ കുർബാന,തുടർന്ന് പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 5. 45 നും രാവിലെ ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട് ഏഴിന് ഗാനമേള.
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന
പട്ടിക്കാട്: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം ഫാ. വർ ഗീസ് കുത്തൂർ നിർവഹിച്ചു.
27 വരെയുള്ള തിരുക്കർമങ്ങൾക്കും ചടങ്ങുകൾക്കും വികാരി ഫാ. ജിജോ വള്ളൂപ്പാറ, ഫാ. ചാക്കോച്ചൻ ചിറമ്മേൽ, ഫാ. ബിജു നീലങ്കാവിൽ, ഫാ. അജീഷ് പുത്തൻപുരയ്ക്കൽ, ഫാ. അനിൽ കൊള്ളന്നൂർ, ഫാ. നിക്സൺ കൊങ്കോത്ര, ഫാ. ഡെയ്സൺ വട്ടേക്കാട്ടുകര തുടങ്ങിയവർ നേതൃത്വം നൽകും.
വെള്ളാറ്റഞ്ഞൂർ
പരിശുദ്ധ ഫാത്തിമമാതാ
വെള്ളാറ്റഞ്ഞൂർ: പരിശുദ്ധ ഫാത്തിമ മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ യും പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും സംയുക്ത തിരുനാൾ കൊടിയേറി. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ കൊടിയേറ്റം നിർവഹിച്ചു. നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പും നടത്തി. വികാരി ഫാ. സൈമൺ തേർമഠം സഹകാർമികനായിരുന്നു.
ഇന്നു മുതൽ വെള്ളിയാഴ്ചവരെ വൈകീട്ട് 5.30 ന് തിരുക്കർമങ്ങൾ. 25,26 തീയതികളിലാണ് തിരുനാൾ. ട്രസ്റ്റിമാരായ സി.വി. ബാബു, സി.വി. വിൽസൻ, കെ.ജെ. ഡേവിസ്, സി.എഫ്. തോമസ് ജനറൽ കൺവീനർ പി.കെ. ജോയ്സൻ, ജോയിന്റ്് കൺവീനർമാരായ പി. എക്സ്. നെലക്സ്, ബ്രൈറ്റി ജോബ് എന്നിവർ നേതൃത്വം നൽകി.
വെട്ടുകാട്
സെന്റ് ജോസഫ്സ്
വെട്ടുകാട്: ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ യും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. നവവൈദികരായ ഫാ. പ്രി ൻസ് ചെറുതാനിക്കൽ, ഫാ. ഫ്രാ ങ്കോ ചെറുതാനിക്കൽ, ഫാ. ജീസ് അക്കരപട്ട്യേക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കൽ കൊടിയേറ്റ് നിർവഹിച്ചു.
25,26,27 തീയതികളിൽ ആണ് തിരുനാൾ. 25നു അമ്പ് എഴുന്നള്ളിപ്പും 26 ന് 10.30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും നടക്കും. 27നു രാത്രി 7.30 ന് ഗാനമേളയും ഉണ്ടാ യിരിക്കും.
മുള്ളൂർക്കര
സെന്റ്് ആന്റണീസ്
വടക്കാഞ്ചേരി: മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷത്തിന്റെ ഭാഗമായ പ്രസുദേന്തിവാഴ്ച, കൂടുതുറക്കൽ ശുശ്രൂഷ, വീടുകളിലേക്ക് അമ്പ് വിതരണം എന്നീ തിരുക്കർമങ്ങൾ ഇന്നലെ രാവിലെ 6.15 ന് ദിവ്യബലിയോടു ചേർന്ന് നടന്നു. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഡോ. ഷിജു ചിറ്റിലപ്പിള്ളി മുഖ്യകാർമികനായി. തുടർന്ന് വിവിധ കപ്പേളകളിൽ ലദീഞ്ഞ്, നൊവേന എന്നിവനടന്നു.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 ന് ദിവ്യബലി നടക്കും. 9.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോമോൻ ഇമ്മട്ടി മുഖ്യകാർമികനാകും. ഫാ. റൈസൺ തട്ടിൽ ഒഎഫ്എം തിരുനാൾ സന്ദേശം നൽകും. ഫാ. അജോ പുത്തൂക്കര ഒ എഫ്എം സഹകാർമികനാകും.
പരിപാടികൾക്കു വികാരി ഫാ. ഷിജു ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ എ.ജെ. വർഗീസ്, അഖിൽ ജോസ് മേനാച്ചേരി, കേന്ദ്രസമിതി കൺവീനർ പി.പി. ദേവസി, സിസ്റ്റർ ശാലീന സിഎംസി, സിസ്റ്റർ ബേർളി എസ്സിസി, എം.ജെ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകും.
മണ്ണംപേട്ട പരിശുദ്ധ
അമലോത്ഭവമാതാ
പുതുക്കാട്: മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ ഇന്നും നാളെയും തിരുനാ ൾ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ കൂടുതുറുക്കല്, തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍, അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
നാളെ രാവിലെ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് കോനിക്കര കാര്‍മികത്വം വഹിക്കും. ഫാ. ആന്റ ണി വേലത്തിപ്പറമ്പില്‍ സന്ദേശം നല്‍കും. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം, ആകാശ വര്‍ണകാഴ്ചകള്‍ എന്നിവയുണ്ടാകും.
26 ന് എട്ടാമിടം ആഘോഷിക്കും. വികാരി ഫാ. ജെയ്സന് പുന്നശേരി, ജനറല്‍ കണ്‍വീനര്‍ ആന്റണി പെല്ലിശേരി, ട്രസ്റ്റിമാരായ പോള്‍ പെരിങ്ങാടന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.ടി. ബെന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തലക്കോട്ടുകര സെന്റ്് ഫ്രാൻസിസ് സേവ്യർ
തലക്കോട്ടുകര: തലക്കോട്ടുകര സെന്റ്് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്നലെ നവനാൾ തിരുക്കർമങ്ങൾക്കുശേഷം ദീപാലങ്കാരം സ്വിച്ച് ഓൺ കർമം അമല മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ നിർവഹിച്ചു. തുടർന്ന് നടയ്ക്കൽമേളം അരങ്ങേറി.
ഇന്നു രാവിലെ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിപ്പ്, കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പു വള എഴുന്നള്ളിപ്പ്. രാത്രി അമ്പ് സമാപനവും തുടർന്ന് വർണവിസ്മയവും ഉണ്ടായിരിക്കും.തിരുനാൾ ദിനമായ നാളെ രാവിലെ 6.30 നും 10.30 നും വൈകിട്ട് നാലിനും ദിവ്യബലി. 10.30നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ബാസ്റ്റിൻ പുന്നോലിപ്പറമ്പിൽ മുഖ്യകാർമികനായിരിക്കും. ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് തിരുനാൾ സന്ദേശം നൽകും. 20ന് വൈകീട്ട് ഏഴിന് ചിറയൻകീഴ് അനുഗ്രഹയുടെ നാടകം - "ചിത്തിര'.
വികാരി ഫാ. ഷിന്റോ പാറയിൽ, ജനറൽ കൺവീനർ ഗ്രേഷ്യസ് ഫ്രാൻസിസ്, കൈക്കാരന്മാരായ പോളി ലാസർ, റിന്റോ ജോണി, ലെനിൻ ലൂയിസ് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.