പവലിയനു മുകളിൽ നിന്നുവീണ് പരിക്കേറ്റ യുവാവ് മരിച്ചു
1495544
Wednesday, January 15, 2025 11:25 PM IST
പീച്ചി: ഡാം ഉദ്യാനത്തിലെ പവലിയനു മുകളിൽ നിന്നുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുല്ലശേരി സ്വദേശി എം.ആർ. ഗോവിന്ദ്(27) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് പവലിയന്റെ രണ്ടാമത്തെ തട്ടിനു സമീപത്തുള്ള കോണിപ്പടിയിൽ നിന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.