വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1495889
Thursday, January 16, 2025 11:35 PM IST
കയ്പമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കയ്പമംഗലം പുത്തൻപള്ളിക്കു സമീപം കണ്ടകത്ത് പരേതനായ മുഹമ്മദ് ഹാജി മകൻ അസബു(54) ആണ് മരിച്ചത്.
രണ്ടു മാസം മുമ്പ് കയ്പമംഗലം വഴിയമ്പലത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അസബു ഏറെ നാൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും തുടർന്ന് തൃശൂർ ദയ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് പുത്തൻ പള്ളിയിൽ.ഭാര്യ: രഹന. മക്കൾ: ഫാരിസ്, ഡോ.തസ്നി. മരുമകൻ: അസീബ്.