ഫാസിസത്തിനെതിരേയുള്ള പോരാട്ടം തുടരും: ആനി രാജ
1496462
Sunday, January 19, 2025 2:19 AM IST
കയ്പമംഗലം: യുവകലാസാഹിതി കയ്പമംഗലം മണ്ഡലംകമ്മിറ്റിയുടെ പ്രഥമ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക പുരസ്കാരം ആനി രാജയ്ക്ക് സമർപ്പിച്ചു. ശ്രീനാരായണപുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സമാദരണം മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വംകൊടുത്ത വീരപുരുഷനായ അബ്ദുറഹിമാൻ സാഹിബിനെ സ്മരിക്കുന്ന യുവകലാസാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റിയെ സംസ്ഥാന സർക്കാരിനുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പുരസ്കാരം കൂടുതൽ ഉത്തരവാദിത്വംനൽകുന്നതായും ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആനി രാജ പറഞ്ഞു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് എസ്.എം. ജീവൻ, സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ഭരണഘടന ആമുഖം രാജി ജോഷിയും ഗീത പ്രസാദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിപിഐ നേതാക്കളായ ടി.പി. രഘുനാഥ്, കെ.എസ്. ജയ, അഡ്വ.എ.ഡി. സുദർശനൻ, യുവകലാസാഹിതി ഭാരവാഹികളായ സി.വി. പൗലോസ്, സി.കെ. രത്നകുമാരി, ജ്യോതിലക്ഷ്മി, സുധീർ ഗോപിനാഥ്, ഇ.ആർ. ജോഷി എന്നിവർ പങ്കെടുത്തു.