ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1496195
Saturday, January 18, 2025 1:46 AM IST
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റ് വികാരി ഫാ. വര്‍ഗീസ് കോന്തുരുത്തി നിര്‍വഹിച്ചു. ഇന്നുരാവിലെ 6.30ന് ദിവ്യബലി, പ്രസുദേന്തിവാഴ്ച, അമ്പ് എഴുന്നള്ളിപ്പ്. ഫാ. സിന്റോ മാളിയേക്കല്‍ മുഖ്യകാര്‍മികത്വംവഹിക്കും.
തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. ചാക്കോ കാട്ടുപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. റിജോയ് പഴയാറ്റില്‍ സന്ദേശംനല്കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വര്‍ണമഴ. പൂര്‍വികരുടെ അനുസ്മരണദിനമായ 20ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്. രാത്രി ഏഴിന് കലാസന്ധ്യ തുടര്‍ന്ന് നാടകം.
പരിയാരം സെന്റ് ജോർജ് പള്ളി
പരിയാരം: സെന്റ് ജോർജ് പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിന്റെ കൊടിയേറ്റവും സോവനീർ പ്രകാശനവും 50 വീടുകളുടെ പുനരുദ്ധാരണം, സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും ചിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. പരിപാടികൾക്ക് വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ, സഹവികാരി ഫാ. ക്രിസ്റ്റീൻ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി. കൈക്കാരന്മാരായ ഡെന്നി ഉദിനിപ്പറമ്പൻ, ജിജോ പരുത്തിപറമ്പൻ, ടി.പി. ജോൺ, ജനറൽ കൺവീനർ വയലിൽ സെബാസ്റ്റ്യൻ, സോവനീർ എഡിറ്റർ ജോസ് പാറയ്ക്ക, സോവനീർ കൺവീനർ ജോൺ തെക്കേക്കര, കെസിവൈഎം പ്രസിഡന്റ് ആഷ്വൽ ബിജു, കെസിവൈഎം സെക്രട്ടറി ആതിര ജിജു എന്നിവർ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ നവനാൾ കുർബാനകൾ, 25ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ്, 26ന് തിരുനാൾ, പ്രദക്ഷിണം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. കേരളസഭ യുവജനവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 400ൽപരം യുവജനങ്ങളാണ് പ്രസുദേന്തിമാരാകുന്നത്.
മംഗലശേരി സെന്റ് തോമസ് പള്ളി
കൊരട്ടി: മംഗലശേരി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടിയേറ്റിനും തിരുക്കർമങ്ങൾക്കും ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനായി. ഇന്നുരാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിയെ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒമ്പതുമണിയോടെ അമ്പ് പ്രദക്ഷിണം പള്ളിയിലെത്തും.
തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിന് വികാരി ഫാ. ജോസ് മൈപ്പാന്റെ നേതൃത്വത്തിൽ ദിവ്യബലി, രൂപം എഴുന്നള്ളിപ്പ്. 10ന് ഫാ. അഖിൽ നെല്ലിശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി. വൈകീട്ട് 4.45ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ കുരിശുത്തറ നേതൃത്വംകൊടുക്കും. ഫാ. വർഗീസ് കുത്തൂർ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണത്തിനു ശേഷം മ്യൂസിക്കൽ ലൈറ്റ് ആൻഡ് ഫയർഷോ. രാത്രി 10ന് രൂപം എടുത്തുവയ്ക്കൽ. 26ന് വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കും.
കൂടപ്പുഴ നിത്യസഹായ മാതാ പള്ളി
കൂടപ്പുഴ: നിത്യസഹായമാതാ പള്ളിയിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ അമ്പ് തിരുനാളിനാൾ കൊടികയറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ നിർവഹിച്ചു. ഇന്നുരാവിലെ തിരുനാൾ പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ആഘോഷമായ കുർബാന, നൊവേന, ദേവാലയംചുറ്റി പ്രദക്ഷണം, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേയ്ക്ക് അമ്പ് എഴുന്നുള്ളിപ്പ്. രാത്രി ഒമ്പതിനു യുണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം ദേവാലയത്തിൽ സമാപിക്കും. തുടർന്ന് വാദ്യമേളം.
തിരുനാൾദിനമായ നാളെ രാവിലെ 10നു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ക്ലിൻസ് മാളക്കാരൻ, ഫാ. ജോസഫ് കിഴക്കുംതല എന്നിവർ കാർമികത്വംവഹിക്കും. 5.30ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് 7.30നു ഗാനമേളയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് വെതമറ്റിൽ, കൈക്കാരന്മാരായ ജോബി ചെതലൻ, ബിജു കരിമാലി, അലക്സ് മുളങ്കര എന്നിവർ അറിയിച്ചു.
വടക്കുംകര സെന്റ് ആന്റണീസ് പള്ളി
വടക്കുംകര: വടക്കുംകര(ചാമക്കുന്ന്) സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റ് രൂപത വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വഹിച്ചു. അമ്പുതിരുനാള്‍ ദിനമായ ഇന്നുരാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തിരുസ്വരൂപങ്ങള്‍ കൂട്ടില്നിന്നിറക്കല്, പ്രസുദേന്തിവാഴ്ച. ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ബാബു പോള്‍ കാളത്തുപറമ്പില്‍ സിഎംഐ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9.30ന് അമ്പ് പ്രദക്ഷിണം സമാപിക്കും.
തിരുനാള്‍ദിനമായ നാളെ രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ജോസഫ് പയ്യപ്പിള്ളി സന്ദേശം ല്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണം സമാപനം, വര്‍ണമഴ. 20ന് രാവിലെ 6.30ന് മരിച്ചവരുടെ ഓര്മ, വൈകീട്ട് 6.30ന് നാടകം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിന് വിതയത്തില്‍, കൈക്കാരന്മാരായ ജോസ് കാളത്തുപറമ്പില്‍, വര്‍ഗീസ് പാലമറ്റം, ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ പൊട്ടത്തുപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ആന്റണി കാളത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കയ്പമംഗലം സെന്റ് ജോസഫ് പള്ളി
കയ്പമംഗലം: സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിന് കൊടിയേറി. വികാരി ജനറാള്‍ ഫാ. ജോസ് മാളിയേക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. ജെസ്റ്റിൻ വാഴപ്പിള്ളി, കൈക്കാരൻമാരായ ആന്റണി വിതയത്തിൽ, മണി കുരുതുകുളം എന്നിവർ നേതൃത്വംനൽകി. ഇന്ന് രാവിലെ 6.45ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിക്കൽ എന്നിവ നടക്കും. ഫാ. ടോണി മണക്കുന്നേൽ കാർമികത്വംവഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി രണ്ടുമേഖലകളിൽനിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് ദേവാലയത്തിൽ സമാപിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ബിജു പാണേങ്ങാടൻ മുഖ്യകാർമികത്വംവഹിക്കും. ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.
മേലൂർ സെന്റ് ജോസഫ് പള്ളി
ചാലക്കുടി: മേലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് വികാരി ഫാ. ടോമി കണ്ടത്തിൽ കൊടിയുയർത്തി. ഇന്ന് ഏഴിന് ദിവ്യബലി, തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കൽ, അമ്പ് ആശിർവാദം, വിവിധ സമുദായങ്ങളിലേക്കും യൂണിറ്റുകളിലേക്കും അമ്പ് എഴുന്നള്ളിപ്പ്. രാത്രി 8.30 മുതൽ 10.25 വരെ അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
നാളെ രാവിലെ ആറിനും എട്ടിനും ദിവ്യ ബലി, വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഫാ. ജോൺ പുതുവ കാർമികത്വംവഹിക്കും. ഫാ. ലിജോ കളരിക്കൽ വചനസന്ദേശംനല്കും. തുടർന്ന് നാല് അങ്ങാടികളും ചുറ്റിയുള്ള പ്രദക്ഷിണം. ചൊവ്വാഴ്ച ഏഴിന് ഗാനമേള.
വെളയനാട് സെന്റ് മേരീസ് പള്ളി
വെളളാങ്കല്ലൂർ: വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണിസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജിനു വെണ്ണാട്ടു പറമ്പിൽ മുഖ്യകാർമികത്വംവഹിച്ചു. ഇന്ന് രാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നോവേന തുടർന്ന് യൂണിറുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് യൂണിറ്റുകളുടെ അമ്പു പ്രദക്ഷിണം പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. 10.30 ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഷിബു നെല്ലിശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിൽസൻ പയ്യപ്പിളളി തിരുനാൾസന്ദേശം നൽകും. വൈകിട്ട് മൂന്നിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഏഴിന് തിരുനാൾ പ്രദക്ഷിണം പള്ളിയിൽ സമാപിക്കും. 20ന് രാവിലെ 6.30ന് ആഘോഷമായ പാട്ടുകുർബാന. 21ന് രാവിലെ 6.30ന് മരിച്ചുപോയ പൂർവികർക്കുവേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും. തിരുനാളിന്റെ വിജയത്തിന്നയി വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ, കൈക്കാരൻന്മാരായ ഡേവീസ് പന്തലൂക്കാരൻ, രാജൻ കാനംകുടം, ഡേവിസ് കളപ്പറമ്പത്ത്, ബെൽസൻ വടക്കൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.
മേലഡൂർ പള്ളി
മാള: മേലഡൂർ ഉണ്ണിമിശിഹാ പള്ളിയിൽ അത്ഭുതപ്രേഗുണിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. തിരുനാൾ കൊടികയറ്റം ഫാ. ഡേവിസ് കിഴക്കുംതല നിർവഹിച്ചു. തുടർന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓൺ സംവിധായകൻ എ.ഡി. ഗിരീഷ് നിർവഹിച്ചു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ഇന്നുരാവിലെ 6.30ന് പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഏഴിന് അമ്പുപ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രസുദേന്തിവാഴ്ച. രാത്രി 7 .30ന് വേസ്പരയെ തുടർന്ന്. ഉണ്ണീശോയുടെ രൂപം രൂപപ്പന്തലിലെ പീഠത്തിൽ സ്ഥാപിക്കും.
തിരുനാൾദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ പാട്ടുകുർബാന. വൈകിട്ട് മൂന്നിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് 3.45 തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണ സമാപനത്തെ തുടർന്ന് മ്യൂസിക്കൽ ഷോ.