ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ചനിലയിൽ
1495890
Thursday, January 16, 2025 11:35 PM IST
ഗുരുവായൂർ: പ്രശസ്ത സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനെ(93) ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ക്യാപ്പിറ്റൽ സഫറോൺ എന്ന ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രശസ്ത സംഗീതജ്ഞൻ പറവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ കൊച്ചുഗോവിന്ദൻ ആശാന്റെയും കൊച്ചു കുഞ്ഞിന്റെയും മകനാണ്.
റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂരിലാണ് താമസം.
ഇദ്ദേഹം രണ്ടുദിവസമായി പുറത്തിറങ്ങാതിരുന്നതിനാൽ അടുത്ത വീട്ടുകാർ അന്വേഷിച്ചിരുന്നു. ഇന്നലെ പകൽ വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. പരേതയായ ഗോമതിയാണ് സഹോദരി. പോലിസ് നടപടികൾക്കുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടത്തിനുശേഷം ഇന്ന് ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.