സ്കൂളുകളില്‍ വാര്‍ഷികാഘോഷം
1495945
Friday, January 17, 2025 1:57 AM IST
ചിറളയം ഹോളിചൈൽഡ്സ്
യുപി സ്കൂൾ സെന്റിനറി
ചിറളയം: ഹോളിചൈൽഡ്സ് കോൺവെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയിലേക്ക്. മൂന്നുദിവസങ്ങളിലായി നടത്തുന്ന സെന്റിനറി ആഘോഷങ്ങൾ ആരംഭിച്ചു. വിരമിക്കുന്ന അധ്യാപിക പി.ഡി. ടെസിക്ക് യാത്രയയപ്പ് നൽകി. അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ നിർമല പ്രൊവിൻഷ്യൽ സുപ്പീരിയർ സി. സാലി പോൾ അധ്യക്ഷതവഹിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡെയ്സൺ മുണ്ടോപുറം അനുഗ്രഹഭാഷണം നടത്തി. കുട്ടിക്കൊരു വീട് പദ്ധതിയുടെ താക്കോൽദാനം പ്രൊവിൻഷ്യൽ സുപ്പീരിയർ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ അൻസ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മത്സര വിജയികൾക്ക് കുന്നംകുളം ഗുഡ്ഷെപ്പേർഡ് പ്രിൻസിപ്പൽ ഫാ. ലിജോ പോൾ സമ്മാനങ്ങൾ വിതരണംചെയ്തു.
തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ. അജിതകുമാരി മുഖ്യപ്രഭാഷണവും സോവനീർ പ്രകാശനം കുന്നംകുളം എഇഒ എ. മൊയ്തീനും നിർവഹിച്ചു. വാർഡ് കൗൺസിലർ ലീല ഉണ്ണികൃഷ്ണൻ , ലോക്കൽ മാനേജർ സിസ്റ്റര്‍ ആൻ ജോസ്, പിടിഎ പ്രസിഡന്റ് ജാസിൻ പി ജോബ്, സെന്റിനറി ചെയർപേഴ്സൺ സി.കെ. സദാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു.
കുരിയച്ചിറ സെന്റ് പോൾസ്
സിഇഎച്ച്എസ്എസ് വജ്രജൂബിലി
കുരിയച്ചിറ: സെന്റ് പോൾസ് സിഇഎച്ച്എസ്എസിന്റെ വജ്രജൂബിലി ആഘോഷം സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. നിർമല പ്രൊവിൻസ് ഹയർ എഡ്യുക്കേഷൻ ആൻഡ് സോഷ്യൽ കൗൺസിലർ സിസ്റ്റർ ഡോ. മാഗിജോസ് സിഎംസി അധ്യക്ഷത വഹിച്ചു.
നവവൈദികനും പൂർവവിദ്യാർഥിയുമായ ഫാ.ഡോ. സുമേഷ് കുരുതുകുളങ്ങരയെയും വിരമിക്കുന്ന അധ്യാപിക പേളി ജോസഫിനെയും സംസ്ഥാന സ്കൂൾ കലോത്സവവിജയി ഗൗരിനന്ദയെയും ആദരിച്ചു.
സ്കൂൾമാനേജർ സിസ്റ്റർ അനിജ സിഎംസി സമ്മാനവിതരണം നടത്തി. കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് പോൾസ് സ്കൂൾ ചാപ്ലിൻ റവ.ഡോ. ഫിനോഷ് കീറ്റിക്ക, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുമൻ ജോൺ, പ്രിൻസിപ്പൽ സിസ്റ്റർ സാന്നിധ്യ സിഎംസി, കൗൺസിലർ ആൻസി ജേക്കബ്, പ്രിൻസ് പെരുന്പിള്ളി, ഡോ. ടോമി ഫ്രാൻസിസ്, ലിവിയ തെരേസ എന്നിവർ പ്രസംഗിച്ചു.