മോട്ടോർ പുരയിൽനിന്ന് ഷോക്കേറ്റ തൊഴിലാളി മരിച്ചു
1496695
Sunday, January 19, 2025 11:39 PM IST
കൊഴിഞ്ഞാമ്പാറ: കൊക്കറിണിയിൽ ചളി എടുക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നാലാം മൈൽ അയോധ്യ നഗർ പരേതനായ കുപ്പുസ്വാമിയുടെ മകൻ കനകരാജ് (57) ആണ് മരിച്ചത്. മൂങ്കിൽമട പാറക്കളത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൊക്കറിണിയിൽ ചളി എടുക്കുന്നതിനിടെ മോട്ടോർ പുരയിലെ സ്വിച്ച് ഓൺ ചെയ്യുന്നതിനിടെയാണ് അപകടം. ഉടൻതന്നെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊഴിഞ്ഞാമ്പാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: കലാമണി. മകൾ: ദീപിക.