സ്കൂളുകളിൽ വാർഷികം
1495651
Thursday, January 16, 2025 2:29 AM IST
മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ്
പള്ളിവളവ്: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും വിരമിക്കുന്നവർക്ക് യാത്രയയപ്പും ജില്ലാ സംസ്ഥാന മേളകളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് സി.എം. ജുഗ്നു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കോട്ടപ്പുറം രൂപതാ മെത്രാൻ അംബ്രോസ് പുത്തൻ വീട്ടിൽ, സിനിമാതാരം സിനോജ് വർഗീസ് എന്നിവർ മുഖ്യാതിഥികളായി. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ബാല കർഷക അവാർഡ് ദാനവും സ്കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിൽ ഉപഹാര സമർപ്പണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പിടിഎ വൈസ് പ്രസിഡന്റ് ധനേഷ് കാവാലം, മാതൃസംഗമം പ്രസിഡന്റ് റഹിയാനത്ത് അൻസാരി, പ്രിൻസിപ്പൽ ഡൊമനിക് സാവിയോ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ജോസഫ്, സ്റ്റാഫ് സെക്രട്ടറി വി.എം. റിയാസ്, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജിസ്മോൻ ഫ്രാൻസിസ്, സീനിയർ അധ്യാപിക സി.എം. സ്റ്റെല്ല, സ്റ്റുഡൻസ് ചെയർമാൻ അമൽ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വിരമിക്കുന്ന പ്രധാനധ്യാപകൻ വി.കെ.മുജീബ് റഹ്മാൻ, അധ്യാപികമാരായ ജെസി ഫ്രാൻസിസ്, വി.എസ്. സീജ, സൂസി ചീക്കു, ബിസിൻ ജോസഫ്, കെ.വി. ജയന്തി, ഹെഡ് ക്ലർക്ക് ആൽബർട്ട് ഷീൻ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എച്ച്എസ്എസ്
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 134-ാം വാര്‍ഷികവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കടന് അധ്യക്ഷത വഹിച്ചു. സ്കൂളില്‍ പുതുതായി ആരംഭിച്ച ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ കാപ്പിംഗ് സെറിമണിയും മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഉഷാദേവി അന്തര്‍ജനം, വി.എ. ഷീല, ജി.ജി. ഷീജ, വി.എസ്. അനി, എം.ജെ. ഷാജി, വിഎച്ച്എസ്ഇ വിഭാഗം സീനിയര്‍ ക്ലര്‍ക്ക് എ.എ. ലീന, ഹൈസ്കൂള്‍ വിഭാഗം എഫ്ടിസിഎം ആര്.കെ. രമ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ്് എം.കെ. അജിത, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, ഹയര്‍സെക്കന്‍ഡറി അധ്യാപിക ഇന്ദുകല രാമനാഥ്, ഹൈസ്കൂള്‍ അധ്യാപിക അല്‍ബുഷ്റ അബു എന്നിവര്‍ വിരമിക്കുന്ന ജീവനക്കാരെ പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, ജിഎല്‍പിഎസ് ഹെഡ്മിസ്ട്രസ് പി.ബി. അസീന, സ്കൂള്‍ എംപിടിഎ പ്രസിഡന്റ് നിഷ ഡെന്നി, സ്കൂള്‍ ലീഡര്‍ അലന്യലീല അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അന്നനാട് യൂണിയൻ എച്ച്എസ്എസ്
കാടുകുറ്റി: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിലെ വാർഷിക ആഘോഷവും രക്ഷാകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ പരിപാടിയിലെ ഉപ്പും മുളകും ഫെയിം മാസ്റ്റർ അൽസാബിത്ത് മുഖ്യാതിഥിയായി.
അക്കാദമിക, കലാ, കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും കായികമേഖലയിൽ മികച്ച പരിശീലനം നൽകിയ കായിക അധ്യാപകൻ ജിബി വി.പെരേപ്പാടനെയും ചടങ്ങിൽ ആദരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന യമുന ടീച്ചർക്ക് യാത്രയയപ്പ് നൽകി. വിദ്യാലയം ആദ്യമായി പുറത്തിറക്കുന്ന മാഗസിൻ ഇതളിന്റെ പ്രകാശനവും നടന്നു. സ്കൂൾ മാനേജർ സി.എ. ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, മോളി തോമസ്, ജയൻ പട്ടത്ത്, ടി.പി. നിമിഷ, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, കുൽസുൽ മിർസ ഹുസൈൻ, കെ.എസ്. നിരഞ്ജന, സാവിയോ സോജൻ എന്നിവർ പ്രസംഗിച്ചു.