സെന്റ് തോമസ് കോളജിൽ ദേശീയ സെമിനാറും ഗുരുവന്ദനവും
1487076
Saturday, December 14, 2024 6:52 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽ സുവോളജി ഗവേഷണകേന്ദ്രത്തിന്റെ സുവർണ ജുബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശീയ സെമിനാറും ഗുരുവന്ദനവും പൂർവ വിദ്യാർഥിയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ പ്രഫ. കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ജന്തുശാസ്ത്ര വകുപ്പ് മേധാവിയും കൺവീനറുമായ പ്രഫ.ഡോ. സി.എഫ്. ബിനോയ്, കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ പ്രഫ. എം. നാസർ മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. കെ.എ. മാർട്ടിൻ അധ്യക്ഷത വഹിച്ചു.
വിരമിച്ച മുൻഅധ്യാപകരായ പ്രഫ. എം.ടി. ജോയി, പ്രഫ. കെ.ടി. ജോർജ്, ഡോ. സി.സി. ജോൺ, ഡോ. പി.ടി.സി. പൊന്നച്ചൻ, ഡോ. ബ്രിട്ടോ ജോസഫ്, ഡോ. സി.വി. ഡേവിഡ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. സുവോളജി പഠനവകുപ്പിലെ ഗവേഷണ ഗൈഡുകളായ പ്രഫ. സി.എഫ്. ബിനോയ്, ഡോ. വിമല കെ.ജോൺ, ഡോ. ജോയ്സ് ജോസ് എന്നിവരെയും ഡോക്ടറേറ്റ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.
പ്രഫ. എം. നാസർ, ഡോ. ആർ. സുരേഷ് കുമാർ, ഡോ. കലേഷ് സദാശിവൻ, ഡോ. അച്യുതൻ സി. രാഘവ മേനോൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ബെസ്റ്റ് പേപ്പർ പ്രസന്റേഷൻ അവാർഡുകൾക്കു കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്നുള്ള കെൽവിൻ ജോയ്, സോണ ഘോഷ്, വിഴിഞ്ഞം സിഎംഎഫ്ആർഐയിൽനിന്നുള്ള മനോജ്കുമാർ എന്നിവർ അർഹരായി. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സുവോളജി പൂർവ വിദ്യാർഥി സംഘടന പ്രസിഡ ന്റ് എം.എസ്. ശശി എന്നിവർ പ്രസംഗിച്ചു.