തൃശൂർ പൂരം തനിമയോടെ നിലനിർത്തണം: മാർ താഴത്ത്
1487072
Saturday, December 14, 2024 6:52 AM IST
തൃശൂർപൂരം അതിന്റെ തനിമയോടെയും ആചാരപ്പെരുമയുടെയും തന്നെ നടത്താൻ കഴിയണമെന്നു പിറന്നാൾദിനത്തിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മന്ത്രി കെ. രാജനോടാണ് മാർ താഴത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
തൃശൂർക്കാർക്കു പൂരം പതിവുപോലെ നടത്താൻ സാഹചര്യങ്ങൾ ഒരുക്കാൻ കഴിയണമെന്നു കേരള സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും പറയാൻ മന്ത്രിയോട് അദ്ദേഹം അഭ്യർഥിച്ചു. അതിന് ഒരു തടസവും ഉണ്ടാകരുതെന്നും തൃശൂർക്കാരുടെ ആഗ്രഹമാണതെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.