തുണ പാലിയേറ്റീവ് കെയർ ഉദ്ഘാടനം
1487067
Saturday, December 14, 2024 6:52 AM IST
ചാലക്കുടി: നഗരസഭ വാര്‍ഡ് 19 ന്റെ നേതൃത്വത്തില്‍ നഗരസഭ പ്രദേശത്തെ കിടപ്പുരോഗികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ആരംഭിച്ച തുണ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എബി ജോര്‍ജ്, ചാലക്കുടി സെന്റ് മേരീസ് പള്ളി വികാരി ഫാ. വര്‍ഗീസ് പാത്താടൻ, നഗരസഭ കൗണ്‍സിലര്‍മാരായ ബിജി സദാനന്ദന്, വി.ഒ. പൈലപ്പന്, റോസി ലാസര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോയ് മൂത്തേടന്, ക്രാക്റ്റ് സെക്രട്ടറി പി.ഡി. ദിനേശ്, വയോജന ക്ലബ് പ്രസിഡന്റ് ജോണ്സണ് മാനാടന്‍, ജോഷി പുത്തിരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുണ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലൂടെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ കട്ടില്, വീല്‍ചെയര്‍, വാക്കിംഗ് സ്റ്റിക്ക് ഊള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗത്തിനായി നല്‍കുമെന്നും എല്ലാ ദിവസവും സൗജന്യമായി ഷുഗര്‍ പ്രഷര്‍ തുടങ്ങിയ പരിശോധനകള്‍ ചെയ്യുന്നതിന് പാലിയേറ്റീവ് കെയറില്‍ സൗകര്യമൊരുക്കി.