റോഡപകടങ്ങൾക്കു കാരണം നിയമലംഘനങ്ങൾ: റാഫ്
1487057
Saturday, December 14, 2024 6:51 AM IST
തൃശൂർ: ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദിനംപ്രതി റോഡപകടങ്ങൾ പെരുകിവരുന്നതായും ജനപങ്കാളിത്തത്തോടെ റോഡ് സംസ്കാരം വളർത്തണമെന്നും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്)സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു.
റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമപുതുക്കൽ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ സെന്റർ പോയിന്റ് കലാശ്രീ ഓഡിറ്റോറിയത്തിൽ റാഫ് തൃശൂർ മേഖല സംഘടിപ്പിച്ച റോഡ് സുരക്ഷാസമ്മേളനവും ലഘുലേഖപ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഐ.കെ. മൊയ്തു അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി മുഖ്യപ്രഭാഷണം നടത്തി. കെ.ടി. പിയൂസ്, എ.എസ്. ധനഞ്ജയൻ, നിമ്മി റപ്പായി, ഷിന്റോ റാഫേൽ, പി.കെ. സുനിൽ, മേഴ്സി ജോയി, ഉഷ നമ്പീശൻ, ഇന്ദിര ഉത്തമൻ, എ.ആർ. നരേന്ദ്രൻ, കരിയന്നൂർ തവരാജ് എന്നിവർ പ്രസംഗിച്ചു.