സമ്പാളൂർ തിരുനാൾ എട്ടാമിടം
1487069
Saturday, December 14, 2024 6:52 AM IST
സമ്പാളൂർ: സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ എട്ടാമിടം തിരുനാളിന് കൊടിയേറി. സമ്പാളൂർ വികാരി റവ. ഡോ. ജോൺസൻ പങ്കേത്ത് തിരുനാളിനു കൊടിയേറ്റി. തുടർന്ന് ആഘോഷപൂർവമായ തിരുനാൾ ദിവ്യബലി നടത്തപ്പെട്ടു. ഫാ. ഫ്രാൻസിസ്കോ പടമാടൻമുഖ്യകാർമികത്വം വഹിച്ചു. ഫാ. സൈമൺ ആൽഡ്രിൻ ലൂയിസ് വചന പ്രഘോഷണം നടത്തി.
ഇന്നുരാവിലെ ആറിന് ദിവ്യബലി, വൈകിട്ട് അഞ്ചിന് 2025ലെ പ്രസുദേന്തിമാരുടെ വാഴ്ച, 85 ഓളം പ്രസുദേന്തിമാരാണ് ഇതിൽ പങ്കുകൊള്ളുന്നത്. തുടർന്ന് 5.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് ഫാ. ജോയ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. റവ. ഫാ. രൂപേഷ് കളത്തിൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. എട്ടാമിടം തിരുനാൾ ദിനമായ 15ന് രാവിലെ 6.30ന് ദിവ്യബലി, ശൗര്യാർഊട്ട് (പൊങ്കാല) ആശീർവാദം എന്നിവ നടക്കും. 9.30ന് ആഘോഷമായ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ മുഖ്യകാർമികത്വം വഹിക്കും. ജീവനാദം, മാനേജിംഗ് എഡിറ്റർ ഫാ. ജോൺ കപ്പിസ്റ്റാൻ ലോപ്പസ് വചനസന്ദേശം നൽകി. തുടർന്ന് സമ്പാളൂർ കപ്പേളയിലേക്ക് പ്രദക്ഷിണം നടത്തും. 22ന് പതിനഞ്ചാമിടവും നടത്തും.