അഗ്രി ബിസിനസ് എക്സ്പോ ആരംഭിച്ചു
1487066
Saturday, December 14, 2024 6:52 AM IST
ചാലക്കുടി: മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ചാലക്കുടി അഗ്രി ബിസിനസ് എക്സ്പൊ ആരംഭിച്ചു. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഉത്പന്നത്തിന് വില നിശ്്ചയിക്കാൻ അവകാശമില്ലാത്തത് ഒരു കൂട്ടർക്ക് മാത്രമാണെന്നും അവരുടെ പേരാണ് കർഷകനെന്നും ഉത്പന്നത്തിന് വില നിശ്ചയിക്കാൻ കർഷകന് അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിന് പരിഹാരമായി കർഷകൻ മൂല്യ വർധിത ഉല്പന്നം ഉണ്ടാക്കി വിലക്കണമെന്നും മന്ത്രി പറഞ്ഞു.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.പി. അനൂപ് പദ്ധതി വിശദീകരണം നടത്തി.
ഡോ. പോൾ തോമസ്, നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, നഗരസഭ അംഗം വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ജേക്കബ്, ബിജു ചിറയത്ത്, എം.എം.അനിൽകുമാർ, സി.എസ്. സുരേഷ്, എൻ.ഷീല, പി. രാജി തുടങ്ങിയവർ പ്രസംഗിച്ചു.