രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
1487075
Saturday, December 14, 2024 6:52 AM IST
തൃശൂർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 23-ാമത് തൃശൂർ സ് കൗട്ട് ഓപ്പണ്‍ ഗ്രൂപ്പും സീനിയർ ചേംബർ ഇന്റർനാഷണൽ തൃശൂർ ലീജിയനും സംയുക്തമായി സ്കൗട്ട് ഗൈഡ് ഭവനിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. സ് കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവർ കമ്മീഷണർ ജോസി ബി. ചാക്കോ അധ്യക്ഷനായി.
സീനിയർ ചേംബർ പ്രസിഡന്റ് ഹംസ എം. അലി മുഖ്യപ്രഭാഷണം നടത്തി. ഒ.എഫ്. ജോയ്, എ.എം. ജെയസ്ൻ, രാജഗോപാൽ, സി.ഐ. തോമസ്, വി.എസ്. ഡേവിഡ് എന്നിവർ പ്രസംഗിച്ചു.