ബ്ലാങ്ങാട് വേലിയേറ്റം രൂക്ഷം; പാർക്ക് വെള്ളത്തിൽ മുങ്ങി
1486837
Friday, December 13, 2024 9:10 AM IST
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ ശക്തമായ വേലിയേറ്റം. ഇന്നലെ പുലർച്ചയോടെയാണു വേലി യേ റ്റം തുടങ്ങിയത്. ബീച്ചിലെ പാർക്കിലും സമീപത്തെ വാഹന പാർക്കിംഗ് സ്ഥലങ്ങളിലും മറ്റും വേലിയേറ്റത്തിൽ കടൽകയറി രൂക്ഷമായ വെള്ളക്കെട്ടിലാണ് .
തീരപ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും താത്കാലിക സ്റ്റാളുകളിലും വെള്ളം കയറി. ഉച്ചയോടെ ചാലുകൾ കീറിവെള്ളത്തെ കടലിലേക്കുതന്നെ ഒഴുക്കിവിട്ടു.
എന്നാൽ രാത്രിയിൽ വീണ്ടും വേലിയേറ്റം ഉണ്ടാകുമെന്ന ആശങ്കയിലാണ് തീരവാസികൾ. കടപ്പുറം പഞ്ചായത്തിലെ വെളിച്ചെണ്ണപ്പടിക്കുസമീപം കടൽ കരയ്ക്ക് കയറുന്നുണ്ട്.
ശക്തമായ മഴ മൂന്നറിയിപ്പുള്ളതിനാൽ വേലിയേറ്റം രൂക്ഷമാവാൻ സാധ്യതയേറെയാണ്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മത്സ്യത്തൊഴിലാളികളിൽ പലരും കടലിൽ പോയില്ല. മുനയ്ക്കക്കടവിൽനിന്ന് ഭാഗികമായി മത്സ്യബന്ധബോട്ടുകൾ കടലിൽ ഇറങ്ങിയിട്ടുണ്ട്.
തീരദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടു ണ്ടെങ്കിലും വൈകീട്ട് സന്ദർശകർ കടപ്പുറത്തെത്തി.