ഇരിങ്ങാലക്കുട രൂപത ദേശീയ ന്യൂനപക്ഷ ദിനാഘോഷം നാളെ
1487063
Saturday, December 14, 2024 6:51 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ ദേശീയ ന്യൂനപക്ഷ ദിനാഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് രൂപത ഭവനത്തില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.
"കേരളം സഭയും സമുദായവും' എന്ന വിഷയത്തെ ആസ്പദമാക്കി താമരശേരി രൂപത എകെസിസി ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ സെമിനാര്‍ നയിക്കും.
കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ഡെപ്യൂട്ടി മാനേജര്‍ പി.ജെ. ലിനി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സൺ മേരികുട്ടി ജോയ്, രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ, രൂപത ന്യൂനപക്ഷ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫാ. ജോയ് പാലിയേക്കര, രൂപത ന്യൂനപക്ഷ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, ന്യൂനപക്ഷ സമിതി ലീഗല്‍ സെല്‍ പ്രസിഡന്റ്് അഡ്വ. ബേബി മാണിക്കത്തുപറമ്പില്‍ എന്നിവര്‍ സംസാരിക്കും.
ഇടവകകളില്‍ നിന്നുള്ള സന്യസ്ത പ്രതിനിധികള്‍, കുടുംബ സമ്മേളന കേന്ദ്രസമിതി അംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക ന്യൂനപക്ഷ സമിതി അംഗങ്ങള്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ന്യൂനപക്ഷ സമിതിയുടെ നേതൃത്വത്തില്‍ സൗജന്യ പിഎസ്സി കൊച്ചിംഗിന്റെ രണ്ടാം ഘട്ടം "അവേക്കനിംഗ്് 2കെ25' യോഗത്തില്‍ ഉദ്ഘാടനം ചെയ്യും.