എ​രു​മ​പ്പെ​ട്ടി: അ​ജ്മാ​നി​ൽ ക​ട​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ക​ട​ങ്ങോ​ട് മി​ല്ല് അ​ഞ്ജ​ലി വീ​ട്ടി​ൽ സു​ധീ​ർ (48) ആ​ണ് മ​രി​ച്ച​ത്. ​

നാ​ട്ടി​ലേ​ക്ക് ഇ​ന്ന് ലീ​വി​ന് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ജ്മാ​നി​ലെ താ​മ​സസ്ഥ​ല​ത്തുവ​ച്ച് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.