ആളൂര്‍ ബിഎല്‍എമ്മില്‍ ബെത്ലഹേം ബൈബിള്‍ കണ്വന്ഷന് തുടങ്ങി
1486850
Friday, December 13, 2024 9:11 AM IST
ആളൂര്‍: ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രത്തില്‍ ബെത്ലഹേം ബൈബിള്‍ കണ്വന്ഷന് ആരംഭിച്ചു.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശംനല്കി. ക്രിസ്തീയചൈതന്യത്തിൽ ജീവിച്ചുകൊണ്ട് ക്രിസ്തുസാക്ഷികളാകാനും ദിവ്യരക്ഷകന്റെ അനന്തപരിപാലനയിൽ ആശ്രയിച്ച് പൈശാചികശക്തികളെ ഉന്മൂലനംചെയ്യാനും ബിഷപ് ആഹ്വാനംചെയ്തു. ദിവസവും രാവിലെ ഒന്പതുമുതല് നാലുവരെയുള്ള കൺവൻഷൻ നയിക്കുന്നത് ഫാ. ജോഷി മാക്കില്‍ ഒസിഡി, ബ്രദര്‍ തോമസ് കുമിളി, ബ്രദര്‍ ആന്റണി മുക്കാട് എന്നിവരടങ്ങിയ ആത്മരക്ഷ മിനിസ്ട്രീസാണ്. കൺവൻഷൻ 15നു സമാപിക്കും.
ഡയറക്ടര്‍ ഫാ. ജെയ്സന് പാറേക്കാട്ട്, കോ-ഓര്‍ഡിനേറ്റര്‍ ബാബു ഐസക്, സെക്രട്ടറി ജിമ്മി വര്‍ഗീസ്, കെ.ഒ. വിന്‍സന്റ്്, എം.കെ. പോളി എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ നേതൃത്വംനൽകുന്നു.