"കരുതലും കൈത്താങ്ങും' ജില്ലാതല അദാലത്ത് 16 മുതൽ 28 വരെ
1486846
Friday, December 13, 2024 9:11 AM IST
തൃശൂർ: സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയും ചെയ്യുന്ന കരുതലും കൈത്താങ്ങും 16 മുതൽ 28 വരെ ജില്ലയിൽ നടക്കും.
16 നു മുകുന്ദപുരം താലൂക്കിൽ (ഇരിങ്ങാലക്കുട ടൗണ്‍ ഹാൾ) രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. 17നു തൃശൂർ (ടൗണ്‍ ഹാൾ), 21 നു തലപ്പിള്ളി (സെന്റ് സേവ്യേഴ്സ് ഫൊറോന ചർച്ച് ഹാൾ), 23 നു കൊടുങ്ങല്ലൂർ (ടൗണ്‍ ഹാൾ), 24 നു ചാവക്കാട് (ഗുരുവായൂർ ടൗണ്‍ഹാൾ പ്രിയദർശിനി ഓഡിറ്റോറിയം, കിഴക്കേനട), 27 നു കുന്നംകുളം (ബഥനി സ്കൂൾ ഹാൾ, കുന്നംകുളം), 28 നു ചാലക്കുടി (കാർമൽ ഹൈസ്കൂൾ ഓഡിറ്റോറിയം, ചാലക്കുടി) എന്നീ വേദികളിലായിരിക്കും താലൂക്കുതല അദാലത്തുകൾ നടത്തുക. രാവിലെ 10 ന് എല്ലാ കേന്ദ്രങ്ങളിലും അദാലത്ത് ആരംഭിക്കും.
ഭൂമിസംബന്ധമായ വിഷയങ്ങൾ, അനധികൃതനിർമാണം, ഭൂമികൈയേറ്റം, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിടനിർമാണചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജനസംരക്ഷണം, പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലാണ് അദാലത്ത് നടക്കുക.
പരാതി
സമർപ്പിക്കേണ്ടത്
എങ്ങനെ?
karuthal.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം. അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.