തെങ്ങിൻകുറ്റിയിൽ ഇടിച്ച് ബോട്ട് തകർന്നു
1487055
Saturday, December 14, 2024 6:51 AM IST
ചാവക്കാട്: മുനയ്ക്കക്കടവിനുസമീപം ചേറ്റുവ പുഴയിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധനബോട്ട് ശക്തമായ കാറ്റിൽ, ഉറപ്പിച്ചിരുന്ന തെങ്ങിന്കുറ്റിയിലിടിച്ചു തകർന്നുമുങ്ങി.
പൊന്നാനി കൂട്ടുങ്ങാന്റകത്ത് അബ്ദുല്ലക്കുട്ടിയുടെ ‘ഭാരത്’ എന്ന ബോട്ടാണ് ഭാഗികമായി മുങ്ങിയത്. ഇന്നലെ രാവിലെയാണ് അപകടം. ബോട്ട് മത്സ്യബന്ധനത്തിനുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഏഴു മത്സ്യത്തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. അവർ ചാടിരക്ഷപ്പെട്ടു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഫിഷറീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണംനടത്തി.