സഹൃദയ കോളജില്‍ വേറിട്ട ക്രിസ്മസ് ആഘോഷം
1487068
Saturday, December 14, 2024 6:52 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സമാവേശ് എന്ന പേരില്‍ വേറിട്ട ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ നൂറിലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ഇത്തവണ ക്രിസ്മസ് ആഘോഷം ഒരുക്കിയത്.
കോളജ് സ്റ്റുഡന്റ്് കൗണ്‍സില്‍, ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റ്, ഹ്യൂമന്‍ എക്സലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
പോട്ട മഡോണ, ചാലക്കുടി ശാന്തിഭവന്, പടവരാട് ആശാഭവന് എന്നീ സ്പെഷല്‍ സ്കൂളുകളില്‍ നിന്നുള്ള നൂറ്റിഇരുപത് വിദ്യാര്‍ഥികളും ഇരുപതോളം അധ്യാപകരും ആഘോഷത്തില്‍ പങ്കെടുത്തു.
സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സഹൃദയ കോളജിലെ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍, മാജിക് ഷോ എന്നിവയുണ്ടായി. തുടര്‍ന്ന് ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ മെറിന് ബേബി, ഫിനാന്‍സ് ഓഫീസര്‍ ഫാ.ആന്റോ വട്ടോലി, സിസ്റ്റര്‍ ട്രിജ എഫ്സിസി, സിസ്റ്റര്‍ ക്രിസെറ്റ് എഫ്സിസി, സിസ്റ്റര്‍ ഫ്ലവര്‍ സിഎംസി, റോസലിന്‍ഡ് മാഞ്ഞൂരാന് എന്നിവര്‍ പ്രസംഗിച്ചു.