പാവറട്ടി മുനക്കക്കടവ് റോഡ് തുറന്നു
1486836
Friday, December 13, 2024 9:10 AM IST
പാവറട്ടി: മുനക്കക്കടവ് റോഡിന് ശാപമോക്ഷമായി. ദീർഘകാലമായി യാത്രാദുരിതം നേരിട്ടു കൊണ്ടിരുന്ന പാവറട്ടി മുനക്കക്കടവ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി. എം. മുഹമ്മദ് ഗസാലി മുനക്കകടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന അധ്യക്ഷത വഹിച്ചു .
തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുപ്പത്തഞ്ചു ലക്ഷം ചെലവഴിച്ചാണു നവീകരണപ്രവൃത്തി പൂർത്തിയാക്കിയത്. തുടർ പ്രവൃത്തിക്ക് പത്തുലക്ഷംരൂപകൂടി റിവിഷനിൽ ഉൾപ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷരീഫ് ചിറക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹബീബ് പോക്കാക്കില്ലത്ത്, കെ. ദ്രൗപതി, കെ. കെ. സുധ എന്നിവർ പ്രസംഗിച്ചു.