ബയോപാർക്കിൽ കാമറകൾ മിഴിതുറന്നു
1486838
Friday, December 13, 2024 9:10 AM IST
ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറം ബയോപാർക്കിലും ഗ്യാസ് ക്രിമറ്റോറിയത്തിലും കാമറകൾ സ്ഥാപിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാ ടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ് കൗൺസിലർമാരായ സിന്ധു ഉണ്ണി, ബിബിത, സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ, ക്ലീൻസിറ്റി മാനേജർ കെ.എസ്. ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എസ്. ഹർഷിദ് എന്നിവർ പങ്കെടുത്തു.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം ചെലവഴിച്ചാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.