അരിച്ചാക്കുകൾ മഴയിൽ നനഞ്ഞു
1486848
Friday, December 13, 2024 9:11 AM IST
പെരിഞ്ഞനം: ചക്കരപ്പാടം ഗോഡൗണിൽനിന്നു പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് ലോറിയിൽ കയറ്റിക്കൊണ്ടുപോയ അരി ച്ചാക്കുകൾ മഴയിൽ നനഞ്ഞതായി പരാതി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും ലോറിയുടെ പിൻഭാഗം തുറന്നിട്ടായിരുന്നു യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനായ ഹരി തൃപ്പേക്കുളം ലോറിയെ പിന്തുടർന്നെത്തി വാഹനം നിർത്തിപ്പിക്കുകയും ഡ്രൈവറോട് നിർബന്ധപൂർവം ടർപോളിൻ ഷീറ്റ് വിരിച്ചുകെട്ടാൻ ആവശ്യപ്പെട്ടു.
ചണച്ചാക്കിൽ മഴ നനഞ്ഞ് റേഷൻ കടകളിൽ എത്തുന്ന അരി പൂപ്പൽ പിടിച്ച് കേടുവരാനുള്ള സാധ്യത ഏറെയാണ്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം വിഷയങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്നും ഹരി ആവശ്യപ്പെട്ടു.