ട്രെയിനിൽനിന്ന് 18 കുപ്പി മദ്യം പിടിച്ചു
1487059
Saturday, December 14, 2024 6:51 AM IST
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് 18 കുപ്പി മദ്യം പിടിച്ചു.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെത്തിയ നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കന്പാർട്ടുമെന്റിൽ നടത്തിയ പരിശോധനയിലാണ് അരലിറ്റർ വീതമുള്ള റമ്മിന്റെ കുപ്പികൾ കണ്ടെത്തിയത്.
കംപാർട്ടുമെന്റിലെ ബാത്ത്റൂമിനു സമീപമുണ്ടായിരുന്ന ബാഗിലായിരുന്നു മദ്യം. പുതുച്ചേരിയിൽമാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണിത്. റെയിൽവേ പോലീസ് കേസെടുത്തു. മദ്യം പിടികൂടിയ സംഘത്തിൽ ജിആർപി എസ്എച്ച്ഒ കെ.ഒ. തോമസ്, എസ്ഐമാരായ മനോജ് കുമാർ, ജയകുമാർ, എഎസ്ഐ സിന്ധു, സിപിഒ അൽ അമീൻ, നിവിയ, ആർപിഎഫ് കോണ്‍സ്റ്റബിൾ പ്രദീപ്, അഞ്ജന എന്നിവരുണ്ടായിരുന്നു.