ഷഷ്ഠി ആഘോഷം കഴിഞ്ഞിട്ടും കൊടകര ടൗണിലെ മാലിന്യം നീക്കിയില്ല
1487070
Saturday, December 14, 2024 6:52 AM IST
കൊടകര: ടൗണിലെ വിവിധ ഭാഗങ്ങളില്‍ കൂടിക്കിടക്കുന്ന മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കൊടകര ഷഷ്ഠി ആഘോഷത്തിന്റെ ബാക്കിപത്രമായ മാലിന്യങ്ങള്‍ കൊടകര സെന്ററില്‍ വിവിധ സ്ഥലങ്ങളിലായി കുന്ന്കൂടി കിടക്കുകയാണെന്നും ഷഷ്ഠി ആഘോഷം കഴിഞ്ഞ് ഒരാഴ്ചയോളമായിട്ടും ഇതു നീക്കം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ്് വി.എം. ആന്റണി, സദാശിവന് കുറുവത്ത്, എം.കെ. ഷൈന്‍, വിനയന് തോട്ടാപിളളി, വി.ആര്. രഞ്ജിത്ത്, ബൈജു അറയ്ക്കല്‍, ബാബു കൊട്ടെക്കാട്ടുക്കാരന് എന്നിവര്‍ പ്രസംഗിച്ചു.