വൈദ്യുതി ചാർജ് വർധനവിനെതിരേ ചൂട്ടുകത്തിച്ച് പ്രതിഷേധം
1486839
Friday, December 13, 2024 9:10 AM IST
തൃശൂർ: വൈദ്യുതി ബിൽ ചാർജ് വർധനവിനെതിരേ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്കു ചൂട്ടുകത്തിച്ച് പ്രതിഷേധമാർച്ച് നടത്തി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷനായി. ജെലിൻ ജോണ്, ഡെൽജിൻ ഷാജു, ഷിനോജ് ഷാജു, നിഖിൽ വടക്കൻ, കെ.കെ. ജെയിക്കോ, എം.എച്ച്. ഷെമീർ, ശ്രീരാം ശ്രീധർ, പി.ജി. സൗരാഗ്, ജെൻസണ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.