പന്തല്‍ കാല്‍നാട്ടല്‍ നടത്തി
1486851
Friday, December 13, 2024 9:11 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദനഹാതിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപ്പന്തലിന്റെയും മറ്റു രണ്ടു പന്തലുകളുടെയും കാല്‍നാട്ടല്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരന്മാരായ പി.ജെ. തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, ദനഹാതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സാബു കൂനന്‍, പൗലോസ് താക്കോല്ക്കാരന്, പ്രവാസി പന്തല്‍ കണ്‍വീനര്‍ സാബു ചെറിയാടന്‍, ഇല്യുമിനേഷന്‍ കണ്‍വീനര്‍ മെല്വിന് ചേര്യേക്കര, ജോയിന്റ് കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.