വഖഫ് അധിനിവേശത്തിനെതിരേ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
1487064
Saturday, December 14, 2024 6:51 AM IST
ഇരിങ്ങാലക്കുട: മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരന് ഉദ്ഘാടനം ചെയ്തു. ഒരു സംഘടിത മതവിഭാഗത്തിന്റെ പേരില്‍ ഭരണഘടനയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും കേരള
സമൂഹത്തോട് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനവിഭാഗം സമാധാനത്തോടെ ജീവിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാകണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണഘടനയേയും ഇന്ത്യന്‍ നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ശക്തി ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ക്രൈസ്തവ സഭയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അംഗീകരിക്കാത്ത ഏതു മതനിയമത്തേയും എതിര്‍ത്തു പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.എന. അശോകന്, ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് പ്രസിഡന്റ് കെ.പി. നന്ദനന്‍, വി.എൻ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.