എല്‍ഇഡി സ്റ്റാര്‍ നിര്‍മാണ ശില്പശാല നടത്തി
1486849
Friday, December 13, 2024 9:11 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗവും ഇന്നൊവേറ്റീവ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് സെല്ലും ചേര്‍ന്നു ക്രിസ്മസ് എല്‍ഇഡി സ്റ്റാര്‍ ശില്പശാലയും വില്പനയുംനടത്തി. ബിഎസ്സി ഫിസിക്സ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്പശാലയില് നിര്‍മിച്ച നക്ഷത്രങ്ങളുടെ വില്പന ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനംചെയ്തു.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ആദ്യവില്പന നടത്തി. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ നക്ഷത്രം ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. ഫിസിക്സ് വിഭാഗം തലവന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ്് പ്രഫസര്‍ ടി. സ്റ്റിജി ജോസ് എന്നിവര്‍ സംസാരിച്ചു.