വൈദ്യുതിനിരക്കുവർധന പിൻവലിക്കണം: കേരള കോൺഗ്രസ് -ജേക്കബ്
1487060
Saturday, December 14, 2024 6:51 AM IST
തൃശൂർ: വിലക്കയറ്റത്തിലും നികുതിഭീകരതയിലും പൊറുതിമുട്ടിയ ജനത്തിനുമേൽ ഇരുട്ടടിപോലെ വൈദ്യുതി ചാർജ് വർധിപ്പിച്ച എൽഡിഎഫ് സർക്കാർ ജനദ്രോഹ സർക്കാരാണെന്നു കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ.
നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - ജേക്കബ് ജില്ലാ കമ്മിറ്റി കോട്ടപ്പുറം വൈദ്യുതിഭവനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സോമൻ കൊളപ്പാറ, പി.പി. ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ബാബു ചേലക്കര തുടങ്ങിയവർ പ്രസംഗിച്ചു.