വരന്തരപ്പിള്ളി: പള്ളിക്കുന്നില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. വരാക്കര പയ്യാക്കര പുളിയാനി കോരന്‍കുട്ടിയുടെ മകന് ഷാജു(52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ശാലിനി. മക്കൾ: ദേവിക, നൈനിക.