വ​ല​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ം സം​ഘാ​ട​കസ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ം
Friday, September 27, 2024 7:28 AM IST
ക​യ്പ​മം​ഗ​ലം: വ​ല​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക​യ്പ​മം​ഗ​ലം ഗ​വ.​ ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ വ​ച്ച് സി​നി​മ സീ​രി​യ​ൽ താ​രം സു​രേ​ഷ് ബാ​ബു​വും, സി​നി​മ പി​ന്ന​ണി ഗാ​യി​ക ക​ലാ​മ​ണ്ഡ​ലം നി​സ​രി ന​ന്ദ​നും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ർവ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി അ​ധ്യ​ക്ഷ​യാ​യി.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​എ​സ്.​ സ​ലീ​ഷ്, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ ആ​ർ.​കെ.​ ബേ​ബി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ദേ​വി​ക ദാ​സ​ൻ, പി.​കെ. സു​ക​ന്യ, എ​ഇ​ഒ അ​മ്പി​ളി, ഇ.​ജി.​സ​ജി​മോ​ൻ മാ​സ്റ്റ​ർ, ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്ക്കൂ​ളി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി ഫ​സ്ന​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.


മി​ക​ച്ച ലോ​ഗോ​ക്കു​ള്ള പു​ര​സ്ക്കാ​രം യു​വ​ജ​നോ​ത്സ​വ വേ​ദി​യി​ൽ സ​മ്മാ​നി​ക്കും. ക​യ്പ​മം​ഗ​ലം ഗ​വ.​ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ അ​ടു​ത്ത മാ​സം 15 മു​ത​ൽ 18 വ​രെ​യാ​ണ് വ​ല​പ്പാ​ട് ഉ​പ​ജി​ല്ലാ സ്ക്കൂ​ൾ ക​ലോ​ത്സ​വം ന​ട​ക്കു​ക.