"കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ ഭാ​ഷ​യി​ൽ പ​ണി​ത ക​വി'
Friday, September 27, 2024 7:28 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ ഭാ​ഷ​യി​ൽ പ​ണി​ത ക​വി​യാണെ​ന്ന് ക​വി​ രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ പു​ല്ലൂ​റ്റ് കെകെടിഎം ​ഗ​വ. കോ​ളജി​ൽ  കു​ഞ്ഞി​ക്കു​ട്ട​ന്‍ ത​മ്പു​രാ​ൻ അ​നു​സ്മ​ര​ണപ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​വി പി. ​രാ​മ​ൻ.

ഐ​തി​ഹ്യ​ക​ഥ​ങ്ങ​ൾ കൊ​ണ്ട് കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തു​ക​യും ക​വി​ത​യേ​യും പാ​ണ്ഡി​ത്യ​ത്തേ​യും പൊ​തുസ​മൂ​ഹ​ത്തി​ലേ​ക്ക് വ​ഴിതി​രി​ച്ചു​വി​ടു​ക​യും  കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക​വി​ത​യെ​യും രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​ഹാ​ക​വി​യാ​ണ് കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​നെ​ന്ന് അ​ദ്ദേ​ഹം തു​ട​ർ​ന്നുപ​റ​ഞ്ഞു. ആ​രോ​ഗ്യ​ക​ര​മാ​യ സാ​മൂ​ഹ്യ​സ​ങ്ക​ല്പം ത​ന്‍റെ കൃ​തി​ക​ളി​ലൂ​ടെ മു​ന്നോ​ട്ടു​വ​ച്ചുകൊ​ണ്ട് ഭാ​ഷ​യി​ൽ പ​ണി​ത ക​വി​യാ​ണ് ത​മ്പു​രാ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ളജ് പി​ടി​എ​യും കെകെടിഎം ​സീ​ഡ്സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പൽ പ്രഫ. ഡോ. ​ബി​ന്ദു ശ​ർ​മി​ള ടി.​കെ.  അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. 

കെകെ​ടിഎം സീ​ഡ്സ് പ്ര​സി​ഡ​ന്‍റ്് യു.​കെ.​ വി​ശ്വ​നാ​ഥ​ൻ, ഐ​ക്യുഎ​സി കോ​- ഒാർ​ഡി​നേ​റ്റ​ർ ഡോ.​ലൗ​ലി ജോ​ർജ്, പിടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ദ​ത്ത് എം.​ആ​ർ. എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഗ​വേ​ഷ​ക അ​പ​ർ​ണ ബി. ​എം. കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പൽ പ്ര​ഫ.​ഡോ.​ജി.​ ഉ​ഷാ​കു​മാ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. പി​ട​ിഎ​ സെ​ക്ര​ട്ട​റി ഡോ. ​വി​ന​ശ്രീ എ​സ്. ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.