ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു
Friday, September 27, 2024 7:28 AM IST
മേ​ലൂ​ർ: ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം - 2024 സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണയോ​ഗം സ​നീ​ഷ് ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ലൂ​ർ സെ​ന്‍റ്് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എം.​എ​സ്. സു​നി​ത അ​ധ്യ​ക്ഷ​യാ​യി. ചാ​ല​ക്കു​ടി എഇഒ പി.​ബി. നി​ഷ പ​ദ്ധ​തിവി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഉ​പ​ജി​ല്ലാ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ എം.​വി. മി​നി​മോ​ൾ സം​ഘാ​ട​കസ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​മ​ണ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മേ​ഴ്സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.