ഹോ​ട്ട​ലി​ലെ വേ​സ്റ്റ് ബി​ന്നി​ൽ​നി​ന്നു ല​ഭി​ച്ച മോ​തി​രം ഉ​ട​മ​യ്ക്കു ന​ൽ​കി ഹോ​ട്ട​ൽ ഉ​ട​മ
Friday, September 27, 2024 7:28 AM IST
ചാ​ല​ക്കു​ടി: ഹോ​ട്ട​ലി​ലെ വേ​സ്റ്റ് ബി​ന്നി​ൽ​നി​ന്നു ല​ഭി​ച്ച ഒ​ന്ന​ര​പ്പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മോ​തി​രം ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി ഹോ​ട്ട​ൽ ഉ​ട​മ മാ​തൃ​ക​യാ​യി. സൗ​ത്ത് ജം​ഗ്ഷ​നി​ലെ ന​ടു​മു​റി ഹോ​ട്ട​ൽ ഉ​ട​മ കെ.​എ. മോ​ഹ​ന​നാ​ണു സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യ​ത്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി റ​മീ​സ് ജാ​ഫ​റി​നാ​ണ് ക​ഴി​ഞ്ഞദി​വ​സം ത​ന്‍റെ വി​വാ​ഹ​മോ​തി​രം ന​ഷ്ട​മാ​യ​ത്.

ന​ടു​മു​റി ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന റ​മീ​സ് ജാ​ഫ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ടി​ഷ്യു​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് വി​ര​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മോ​തി​രം ഊ​രി​പ്പോ​യ​ത​റി​ഞ്ഞി​ല്ല. മോ​തി​രം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ച്ച ഹോ​ട്ട​ലി​ൽ തി​ര​ക്കി​യെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷി​ച്ച് വ​ന്ന​യാ​ളി​ൽ​നി​ന്നു മോ​തി​ര​ത്തി​ന്‍റെ ഉ​ട​മ​യു​ടെ ഫോ​ൺന​മ്പ​ർ ഹോ​ട്ട​ൽ ഉ​ട​മ വാ​ങ്ങി​വ​ച്ചി​രു​ന്നു.


രാ​ത്രി ഹോ​ട്ട​ൽ അ​ട​ച്ച​ശേ​ഷം വേ​സ്റ്റ് ബി​ന്നി​ലെ ടി​ഷ്യു​പേ​പ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു മോ​തി​രം ല​ഭി​ച്ച​ത്. ഉ​ട​മ​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തി​യ റ​മീ​സ് ജാ​ഫ​റി​നു മോ​തി​രം കൈ​മാ​റു​ക​യും ചെ​യ്തു.