പി. ​അ​ശോ​ക​ൻ മെമ്മോറി​യ​ൽ മെ​റി​ട്ടോ​റി​യ​സ് അ​വാ​ർ​ഡ് അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്തി​ന്
Friday, September 27, 2024 7:28 AM IST
ചാ​ല​ക്കു​ടി: പി.​അ​ശോ​ക​ൻ മെ​മ്മോ​റി​യ​ൽ മെ​റി​ട്ടോ​റി​യ​സ് അ​വാ​ർ​ഡ് അ​ഡ്വ. ബി​ജു എ​സ് ചി​റ​യ​ത്തി​ന്. ഒ​ക്ടോ​ബ​ർ 11ന് ​ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന പി.​അ​ശോ​ക​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ ന​ൽ​കു​മെ​ന്ന് അ​നു​സ്മ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി​യി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലെ മ​ത നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നി​സ്വാ​ർ​ത്ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ക​ലാ കാ​യി​ക മേ​ഖ​ല​ക്ക് ഉ​ണ​ർ​വ് പ​ക​രു​ന്ന സം​ഘാ​ട​ക മി​ക​വും, ചാ​ല​ക്കു​ടി പു​ഴ​യു​ടെ പ​രി​പാ​ല​ന​വും ശു​ദ്ധീ​ക​ര​ണ​വും അ​ട​ങ്ങു​ന്ന പാ​രി​സ്ഥി​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത് എ​ന്ന് പി.​അ​ശോ​ക​ൻ അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഫ. എ.​എം.​ മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​ കു​മാ​ര​ൻ, ചീ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ആ​ന്‍റോ ചെ​റി​യാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.