ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ കെം ​ഫെ​യ​ര്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 7:28 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ​വും ഇ​കെ​എ​ന്‍ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കെം ​ഫെ​യ​ര്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​മാ​യി 28 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. വി​ല്‍​സ​ണ്‍ ത​റ​യി​ല്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി​വേ​കാ​ന​ന്ദ​ന്‍, ഇ​കെ​എ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍, സെ​ക്ര​ട്ട​റി ഡോ. ​സോ​ണി ജോ​ണ്‍, ഡോ. ​ജി​ന്‍​സ് മോ​ന്‍, എ​സ്ടി​പി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​മാ​യ, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി കെ.​ഐ. ഗ്രീ​നി, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷെ​റീ​മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​ന്നാം സ്ഥാ​നം എ​ല്‍​എ​ഫ്‌​സി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യും ര​ണ്ടാം സ്ഥാ​നം ബി​വി​എം​എ​ച്ച്എ​സ് ക​ല്‍​പ​റ​മ്പും മൂ​ന്നാം സ്ഥാ​നം ഡി​ബി​സി​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യും ക​ര​സ്ഥ​മാ​ക്കി.